പാലക്കാട് ആക്രമണം: പൊലീസ് കസ്റ്റഡിയില്‍ എടുത്ത പ്രതികളെ റിമാന്‍ഡില്‍ വിട്ടു

പാലക്കാട്: പാലക്കാട് കെഎഫ്‌സി റസ്റ്റോറന്റ് ആക്രമണവുമായി ബന്ധപ്പെട്ട് ഇന്നലെ കസ്റ്റഡിയിലെടുത്ത രണ്ട് പേരെയും റിമാന്‍ഡ് ചെയ്തു. ജനുവരി ആറുവരെയാണ് റിമാന്‍ഡ്. കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശി ശ്രീകാന്ത്. ചെറുവത്തൂര്‍ സ്വദേശി അരുണ്‍ എന്നിവരായിരുന്നു അറസ്റ്റിലായത്.

ഇരുവരും മാവോയിസ്റ്റുകളല്ലെന്നും എന്നാല്‍ മാവോയിസ്റ്റ് ബന്ധമുള്ളവരാണെന്നും പോലീസ് പറഞ്ഞിരുന്നു. യുഎപിഎ നിയമമനുസരിച്ചാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

Top