കൊച്ചി : പാലാരിവട്ടം മേല്‍പ്പാല അഴിമതി കേസിലെ നാല് പ്രതികളുടെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും . മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് വിധി പറയുന്നത്. പി.ഡബ്ല്യൂ.ഡി മുന്‍ സെക്രട്ടറി ടി.ഒ സൂരജ്, ആര്‍.ഡി.എസ് പ്രോജക്ട്സ് മാനേജിങ് ഡയറക്ടര്‍ സുമിത് ഗോയല്‍, കിറ്റ്‌കോ മുന്‍ എം.ഡി ബെന്നി പോള്‍, ആര്‍. ബി ഡി സി കെ അസി. ജനറല്‍ മാനേജര്‍ പി.ഡി തങ്കച്ചന്‍ എന്നിവരാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്.
ടെണ്ടര്‍ സംബന്ധിച്ച രേഖകള്‍ ഹാജരാക്കുവാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ രാഷ്ട്രീയക്കാര്‍ ഉള്‍പ്പെടെ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചിരുന്നു.
പ്രതികള്‍ക്ക് ഇവരെക്കുറിച്ച് അറിയാമെങ്കിലും ആരൊക്കെയാണെന്ന് പറയാന്‍ തയ്യാറാകുന്നില്ലെന്നും അതിനാല്‍ പ്രതികളെ ജയിലില്‍ വെച്ച് കൂടുതല്‍ ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്നും വിജിലന്‍സ് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ കേസിനെ മോശമായി ബാധിക്കുമെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു.
പ്രതികളെ ഈ മാസം 19 വരെ വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്തിരുന്നു. ടി.ഒ സൂരജ് , പാലം നിര്‍മ്മിച്ച കമ്പനിയുടെ എം.ഡി സുമിത് ഗോയല്‍, കിറ്റ്കോ ജനറല്‍ മാനേജര്‍ ബെന്നി പോള്‍, കിറ്റ്കോ ഉദ്യോഗസ്ഥന്‍ തങ്കച്ചന്‍ എന്നിവര്‍ ഉള്‍പ്പടെ നാല് പേരെ കഴിഞ്ഞ ആഗസ്റ്റ് 30നാണ് അറസ്റ്റ് ചെയ്തത്. അഴിമതി, ഗൂഢാലോചന, ഫണ്ട് ദുര്‍വിനിയോഗം എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.