പികെയ്‌ക്കെതിരായ ഹര്‍ജി; ആമിര്‍ ഖാനും രാജ്കുമാര്‍ ഹിറാനിയും ഹാജരാകണമെന്ന് കോടതി

ഇന്‍ഡോര്‍: ബോളിവുഡ് ചിത്രം പികെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് നല്‍കിയ ഹര്‍ജിയില്‍ ആമിര്‍ ഖാനും സംവിധായകന്‍ രാജ്കുമാര്‍ ഹിറാനിയും തിരക്കഥാകൃത്ത് അഭിജിത് സിംഗും നേരിട്ട് ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശം. ഈ മാസം 16ന് ഹാജരാകാനാണ് ഇന്‍ഡോറിലെ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഉത്തരവിട്ടത്.

ലാല്‍ജി ഗോര്‍ എന്നയാളാണ് 2014 ജൂണില്‍ ഹര്‍ജി നല്‍കിയത്. ദൈവത്തെ അപമാനിക്കുന്ന നിരവധി സീനുകള്‍ ചിത്രത്തിലുണ്ടെന്നും ജനങ്ങളുടെ മതവിശ്വാസത്തെ പരിഹസിക്കുന്നതാണ് ചിത്രമെന്നും കാണിച്ചാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. സെന്‍സര്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ശേഷമാണ് ചിത്രം പ്രദര്‍ശിപ്പിച്ചതെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ മാസം കോടതി ഹര്‍ജി തള്ളിയിരുന്നു.

ഇതിനെതിരെയാണ് അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ റിവിഷന്‍ പെറ്റീഷന്‍ നല്‍കിയത്.

Top