ന്യൂഡല്‍ഹി: രാഷ്ട്രീയ കൊലപാതകത്തില്‍ ഗവര്‍ണര്‍ക്കെതിരെ ബിജെപി വീണ്ടും രംഗത്ത്.
പിണറായി വിജയനെ പേടിയെങ്കില്‍ ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് ഇറങ്ങിപ്പോകണമെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതിയംഗം ശോഭാ സുരേന്ദ്രന്‍.
പദവിയോട് ഗവര്‍ണര്‍ അല്‍പമെങ്കിലും മര്യാദ കാണിക്കണമെന്ന് ശോഭാ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
ബിജെപിയുടെ പരാതി മുഖ്യമന്ത്രിക്ക് കൈമാറാനുള്ള ഇടനിലക്കാരാനായി ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ട ആവശ്യമില്ലെന്നും ഗവര്‍ണര്‍ എന്ന നിലയിലുള്ള ശക്തമായ നടപടികളാണ് അദ്ദേഹത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഇന്നലെ പ്രതികരിച്ചിരുന്നു.