പിള്ളയ്‌ക്കെതിരെ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം: ആര്‍.ബാലകൃഷ്ണപിള്ളയ്‌ക്കെതിരേ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. പിള്ളയെ പുറത്താക്കാനുള്ള ആര്‍ജവം കോണ്‍ഗ്രസ് കാണിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് സി.മഹേഷ് ആവശ്യപ്പെട്ടു. കോണ്‍ഗ്രസിനെ മുന്നണി മര്യാദ പഠിപ്പിക്കുന്നതിന് മുന്‍പ് സ്വന്തം പാര്‍ട്ടിയില്‍ ഐക്യം ഉണ്ടാക്കാനാണ് പിള്ള ശ്രമിക്കേണ്ടതെന്നും മഹേഷ് പറഞ്ഞു.

Top