പി.സി ജോര്‍ജ്ജിനെ മാറ്റാന്‍ കത്ത് കിട്ടിയെന്ന് മുഖ്യമന്തി ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: ജോര്‍ജ്ജിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കെ.എം മാണി കത്ത് നല്‍കിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പി.സി. ജോര്‍ജുമായി രണ്ടാംവട്ട ചര്‍ച്ചകള്‍ക്കു ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ഇതേ കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നതെന്നും ജോര്‍ജ്ജ് യുഡിഎഫില്‍ തന്നെ തുടരുമെന്നതില്‍ ശുഭാപ്തി വിശ്വാസമുണ്ടെന്നും മുഖ്യമന്ത്രി.

പ്രശ്‌നം യുഡിഎഫിലെ മറ്റു നേതാക്കളുമായി ചര്‍ച്ച ചെയതു തീരുമാനിക്കുമെന്നും എത്രയും വേഗം തീരുമാനത്തിലെത്തിച്ചേരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫ് ഒരോ ദിവസവും ശക്തിപ്പെട്ടു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top