പി. കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസ്: പ്രതികള്‍ ഇന്ന് കീഴടങ്ങും

തൃശൂര്‍: പി. കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസില്‍ പ്രതികള്‍ ഇന്ന് ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങുമെന്ന് റിപ്പോര്‍ട്ട്. പ്രതികളുടെ അഭിഭാഷകരാണ് ഇക്കാര്യം അറിയിച്ചത്. അന്വേഷണ സംഘത്തിന്റെ മുന്നില്‍ കീഴടങ്ങണമെന്നാണ് ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവ്. ഇതുപ്രകാരം പ്രതികളായ അഞ്ച് പേരും തിങ്കളാഴ്ച 10 മണിക്ക് തൃശൂരിലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങുമെന്ന് അഭിഭാഷകര്‍ അറിയിച്ചു.

വി.എസ്. അച്യൂതാനന്ദന്റെ പേഴ്‌സണല്‍ സ്റ്റാഫംഗമായിരുന്ന ലതീഷ് ബി. ചന്ദ്രന്‍, സിപിഎം കണ്ണാര്‍ക്കാട് ലോക്കല്‍ കമ്മിറ്റി മുന്‍ സെക്രട്ടറി പി. സാബു, സിപിഎം പ്രവര്‍ത്തകന്‍ പ്രമോദ്, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ ദീപു, രാജേഷ് രാജന്‍ എന്നിവരാണ് പ്രതികള്‍. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പ്രതികളുടെ ജാമ്യാപേക്ഷയും ക്രൈംബ്രാഞ്ച് കസ്റ്റഡിക്കുള്ള അപേക്ഷയും കോടതി പരിഗണിക്കും.

Top