തിരുവനന്തപുരം: സിപിഐയില്‍ നിന്ന് നടപടി നേരിട്ട പി. രാമചന്ദ്രന് നായര്‍ സിപിഎമ്മിലേക്ക്. സിപിഎമ്മില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സിപിഎം തിരുവനന്തപുരം ജില്ലാ നേതൃത്വത്തിന് രാമചന്ദ്രന് നായര്‍ കത്ത് നല്‍കിയിരുന്നു. കത്ത് പരിഗണിച്ച സിപിഎം ജില്ലാ നേതൃത്വം സംസ്ഥാന കമ്മിറ്റിക്ക് വിട്ടു. ഏത് സ്ഥാനം നല്‍കണമെന്നതും സംസ്ഥാന കമ്മിറ്റി തീരുമാനിക്കും.
പേയ്മെന്റ് സീറ്റ് വിവാദത്തെ തുടര്‍ന്നായിരുന്നു രാമചന്ദ്രനെ സിപിഐയില്‍ നിന്ന് പുറത്താക്കിയത്.