തിരുവനന്തപുരം: ചന്ദ്രബോസ് കൊലക്കേസില്‍ നിസാമിന് വേണ്ടി താന്‍ പ്രവര്‍ത്തിച്ചെന്ന് ആരോപിച്ച ചീഫ് വിപ്പ് പി.സി.ജോര്‍ജിനെതിരെ ഡിജിപി കെ.എസ്.ബാലസുബ്രഹ്മണ്യം നിയമനടപടിക്കൊരുങ്ങുന്നു. ജോര്‍ജിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ഡിജിപി സര്‍ക്കാരിന് അപേക്ഷ സമര്‍പ്പിച്ചു.
മാധ്യമങ്ങളിലൂടെ ജോര്‍ജ് തനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് ഡിജിപി സര്‍ക്കാരിന് നല്കിയ പരാതിയില്‍ പറയുന്നു. സര്‍ക്കാരില്‍ നിന്ന് അനുമതി ലഭിച്ച ശേഷം നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് ഡിജിപി വ്യക്തമാക്കി.