.പി സി ജോര്‍ജ് സ്പീക്കര്‍ക്ക് രാജിക്കത്ത് കൈമാറി

തിരുവനന്തപുരം: എം.എല്‍.എ സ്ഥാനം രാജി വച്ചു കൊണ്ടുള്ള കത്ത് പി.സി.ജോര്‍ജ് നിയമസഭ സ്പീക്കര്‍ എന്‍.ശക്തന് കൈമാറി. നിയമവശങ്ങള്‍ പരിശോധിച്ച ശേഷമായിരിയ്ക്കും രാജി സ്വീകരിയ്ക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുകയെന്ന് സ്പീക്കര്‍ അറിയിച്ചു.

അതേ സമയം തന്റെ രാജി ചട്ടപ്രകാരമാണെന്ന് പി.സി.ജോര്‍ജ് വ്യക്തമാക്കി. ബാര്‍ കേസില്‍ കെ.എം.മാണിയ്‌ക്കെതിരായ വിര്‍ശനമടങ്ങിയ ഹൈക്കോടതി വിധി വന്നതിന് പിന്നാലെ പി.സി.ജോര്‍ജ് എം.എല്‍.എ സ്ഥാനം രാജി വയ്ക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.

Top