ജെയിംസ് ബോണ്ട് ചിത്രം സ്‌പെക്റ്റര്‍ എത്തുന്നു. 24ാം ജയിംസ് ബോണ്ട് ചിത്രത്തിന്റെ ചിത്രീകരണം തിങ്കളാഴ്ച ആരംഭിക്കും. ഏജന്റ് 007 ആയിയെത്തുന്നത് ഡാനിയല്‍ ക്രെയ്ഗ് ആണ്. അവസാന ബോണ്ട് സിനിമയായ സ്‌കൈഫാളിന്റെ സംവിധായകനും ഓസ്‌കര്‍ ജേതാവുമായ സാം മെന്‍ഡെസാണ് സ്‌പെക്റ്ററും ഒരുക്കുന്നത്.
വില്ലനായി ബോണ്ടിനൊപ്പമെത്തുന്നത് പ്രശസ്ത നടന്‍ ക്രിസ്റ്റഫര്‍ വാള്‍ട്‌സ് ആണ്. മോണിക്ക ബെലൂച്ചിയും ലീ സെയ്‌ഡെക്‌സുമാണ് ബോണ്ട് ഗേള്‍സായി എത്തുന്നത്. ആന്‍ഡ്രൂ സ്‌കോട്ട്, ബാറ്റിസ്റ്റ്, റാള്‍ഫ് ഫിന്‍സ്, നയോമി ഹാരിസ്, ബെന്‍ വിഷോ എന്നിവരാണ് ചിത്രത്തിലെ പ്രധാനപ്പെട്ട താരങ്ങള്‍.
ചിത്രത്തിനായി പ്രത്യേകം നിര്‍മിച്ച ഡിബി 10 സ്‌പോര്‍ട്‌സ് കാറും പുറത്തിറക്കി. ലണ്ടന്‍,മെക്‌സിക്കോ,റോം എന്നിവയാണ് ലൊക്കേഷന്‍.
1962ല്‍ പുറത്തിറങ്ങിയ ഡോക്ടര്‍ നോ ആണ് ആദ്യ ബോണ്ട് ചിത്രം. ലോകത്തെമ്പാടുമായി 5 ദശലക്ഷം ഡോളറാണ് ഡോക്ടര്‍ നോ വാരിയത്. പ്രേക്ഷകര്‍ക്ക് വിസ്മയം സൃഷ്ടിച്ച 22 ബോണ്ട് ചിത്രങ്ങള്‍ പിന്നീട് വെളളിത്തിരയിലെത്തി. അവസാന ബോണ്ട് ചിത്രമായ സ്‌കൈഫാള്‍ അതുവരെയുള്ള കളക്ഷന്‍ റെക്കോഡുകളെയെല്ലാം ബഹുദൂരം പിന്നിലാക്കിയിരുന്നു. സ്‌പെക്റ്റര്‍ പുതിയ റെക്കോര്‍ഡിടുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ.