എക്‌സ്‌സി 90 -യുടെ (xc90) പുതിയ മോഡല്‍ വോള്‍വോ വിപണിയില്‍ അവതരിപ്പിച്ചു. പുതിയ മോഡലെത്തുന്നത് ആര്‍-ഡിസൈന്‍ പാക്കേജോടു കൂടിയാണെന്നത് പുതിയ മോഡലിന്റെ ഏറ്റവും വലിയ സവിശേഷതയായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഫ്രണ്ട്, ബാക്ക് ബംബറുകള്‍ എന്നിവയില്‍ ചില ചില്ലറ സൗന്ദര്യ പരിഷ്‌കാരങ്ങള്‍ പുതിയ മോഡലില്‍ വരുത്തിയിട്ടുണ്ട്. വലുപ്പം കൂടിയ അലോയ് വീലും ഇരട്ട പുകക്കുഴല്‍, ഡിസൈനര്‍ വിംഗ് റിയര്‍വ്യൂ മിറര്‍സ് എന്നിവ എക്‌സ് സി90-യെ കൂടുതല്‍ ആകര്‍ഷകമാക്കുമ്പോള്‍ സില്‍വര്‍ പെയിന്റഡ് റൂഫ് റെയില്‍സ് രൂപഭംഗിക്കു കൂടുതല്‍ ചാരുതയേകുന്നു. ഇതിലെല്ലാമുപരിയായി എയ്‌റോഡൈനാമിക് സ്‌റ്റൈല്‍ കൂടുതല്‍ പ്രൗഢിയേറിയ ലുക്കു നല്‍കുന്നു.
പുറമെ കാണുന്ന ഭംഗി മാത്രമല്ല പുതിയ മോഡലിനെ ആകര്‍ഷകമാക്കുന്നത്. വളരെ ഉയര്‍ന്ന നിലവാരത്തിലുള്ളതാണ് എക്‌സ് സി90 -എസ്‌യുവിയുടെ ഇന്റീരിയര്‍. സ്‌പോര്‍ട്ടി സീറ്റുകള്‍, സ്റ്റിയറിംഗ് വീല്‍ പാഡില്‍സ്, ലെതര്‍ കവറോടു കൂടിയ സ്‌ററിയറിംഗ് എന്നിവ പുതിയ മോഡലിന്റെ പ്രധാന ഇന്റീരിയര്‍ ആകര്‍ഷകങ്ങളാണ്.
സ്റ്റാന്‍ഡേര്‍ഡ് എക്‌സ്‌സി 90 മോഡലിലുപയോഗിച്ചിരിക്കുന്ന 4 സിലിണ്ടര്‍ ഡീസല്‍, പെട്രോള്‍ എന്‍ജിനുകള്‍ തന്നെയാണ് പുതിയ മോഡലിലുമുപയോഗിച്ചിരിക്കുന്നത്. 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ്, സൂപ്പര്‍ചാര്‍ജ്ഡ് ഫോര്‍സിലിണ്ടര്‍ യൂണിറ്റ്, 80 ബിഎച്ച്പി (ബ്രേക്ക് ഹോസ് പവര്‍) ഇലക്ട്രിക് മോട്ടര്‍ എന്നിവ എക്‌സ്‌സിയെ കൂടുതല്‍ കരുത്തുറ്റതാക്കുന്നു.
എസ് 60, എക്‌സ്‌സി60 എന്നീ മോഡലുകള്‍ക്കായി ആര്‍ ഡിസൈന്‍ ട്രിംസ് ഈയിടെ വോള്‍വോ പുറത്തിറക്കിയിരുന്നു. പുതിയ വോള്‍വോ എക്‌സ്‌സി90 2015 ആദ്യമാസങ്ങളില്‍ റിലീസു ചെയ്യുമെന്നു കരുതപ്പെടുന്നു.