പുതുക്കിയ സേവന നികുതി ഇന്ന് മുതല്‍ നിലവില്‍ വരും

ന്യൂഡല്‍ഹി: പുതിയ സേവന നികുതി ഇന്ന് മുതല്‍ നിലവില്‍ വരും. കഴിഞ്ഞ ബജറ്റില്‍ അവതരിപ്പിച്ച സേവന നികുതി വര്‍ധനയിലൂടെ 2 ലക്ഷം കോടിരൂപയുടെ അധിക വരുമാനമാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

സേവന നികുതിയില്‍ 14 ശതമാനം വരെയാണ് വര്‍ധന വരുന്നത്. മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ്, വിമാനയാത്ര, ഹോട്ടല്‍ ഭക്ഷണം എന്നിവയ്ക്ക് ഇന്നുമുതല്‍ ചെലവേറും.

അതേ സമയം ആദായനികുതി റിട്ടേണ്‍സമര്‍പ്പിക്കേണ്ടഅവസാന തീയതി കേന്ദ്ര ധനകാര്യ മന്ത്രാലയം ആഗസ്റ്റ് 31ലേക്ക് നീട്ടി. ജൂലൈ 31ന് മുന്‍പ് സമര്‍പ്പിക്കണം എന്ന മുന്‍ തീരുമാനത്തിലാണ് നികുതി വകുപ്പിന്റെ ശുപാര്‍ശയെ തുടര്‍ന്ന് ധനകാര്യ മന്ത്രാലയം മാറ്റം വരുത്തിയത്.

വിദേശ യാത്ര ചെലവുകളും, നിര്‍ജ്ജീവമായ അക്കൗണ്ടുകളുടെ വിശദാംശങ്ങളും നിര്‍ബന്ധമായും നല്‍കണമെന്ന മുന്‍തീരുമാനത്തിലും ധനകാര്യ മന്ത്രാലയം ഇളവ് വരുത്തിയിട്ടുണ്ട്.

Top