പുതുവര്‍ഷം മാറ്റങ്ങളുടേതാണെന്ന് ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്ര. നടിയും നിര്‍മാതാവും കൂടിയായ പ്രിയങ്ക ചോപ്ര ബോളിവുഡില്‍ വ്യത്യസ്തതമായ വഴികളിലൂടെ സഞ്ചരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഈ ന്യൂ ഇയറോടു കൂടി എന്റെ ജീവിതത്തില്‍ മാറ്റങ്ങള്‍ക്ക് തുടക്കമാവും. പുതിയ പദ്ധതികളിലേക്ക് ഞാന്‍ കടക്കുകയാണ്. ചിലപ്പോള്‍ സംഗീതത്തിലായിരിക്കാം. എന്തായാലും എല്ലാം പുതുമകളോടു കൂടിയതായിരിക്കും അടുത്ത വര്‍ഷം. 2015ലേക്കായി നിരവധി പദ്ധതികള്‍ മനസിലുണ്ട്. ആ ആലോചനകള്‍ തന്നെ എന്നെ വല്ലാതെ ആവേശത്തിലാഴ്ത്തുന്നു പ്രിയങ്ക പറഞ്ഞു. ഒരു മാസികയുടെ ഡിസംബര്‍ പതിപ്പ് പുറത്തിറങ്ങുന്ന സമയത്തായിരുന്നു പ്രിയങ്ക തന്റെ പുതിയ തീരുമാനങ്ങളെക്കുറിച്ചു മാധ്യമങ്ങളോട് മനസ് തുറന്നത്.