പൂനെയും കടന്ന് ഗോവന്‍ മുന്നേറ്റം

ഫറ്റോര്‍ഡ: തുടര്‍ച്ചയായ നാലാം മല്‍സരത്തിലും പരാജയമറിയാതെ എഫ്. സി ഗോവ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കുതിപ്പ് തുടരുന്നു. ഇന്നലെ നടന്ന മല്‍സരത്തില്‍ എഫ്.സി പൂനെ സിറ്റിയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിക്കൊണ്ടാണ് ഗോവ അത്ര കുറഞ്ഞ പുള്ളികളല്ലെന്ന് തെളിയിച്ചത്. റോമിയോ ഫെര്‍ണാണ്ടസ്, മിറോസ്ലാവ് സ്ലെപ്പിക്ക എന്നിവര്‍ ഗോവക്കായി വല ചലിപ്പിച്ചു.
കളിയുടെ ആറാം മിനിറ്റിലായിരുന്നു ഗോവന്‍ അക്കൗണ്ടിലെ ആദ്യ ഗോള്‍ ഫെര്‍ണാണ്ടസിലൂടെ ചേര്‍ക്കപ്പെട്ടത്. ആന്‍ഡ്രേ സാന്റോസ് തൊടുത്തുവിട്ട ഫ്രീ കിക്കിനെ ഗോള്‍ പോസ്റ്റിന് തൊട്ടടുത്ത് വച്ച് ഫെര്‍ണാണ്ടസ് പോസ്റ്റിലേക്ക് ഹെഡ് ചെയ്യുകയായിരുന്നു.
തൂടര്‍ന്ന് എതിരാളികളായ പൂനെ സമ്മര്‍ദ്ദത്തിലാവുകയും മറുപടി ഗോള്‍ നേടുന്നതില്‍ പരാജയപ്പെടുകയും ചെയ്തു. ഒരു ഗോളിന്റെ ലീഡുമായി 90 മിനിറ്റുകളും കളിച്ച ഗോവ ഇഞ്ചുറി ടൈമിലായിരുന്നു രണ്ടാം ഗോള്‍ കണ്ടെത്തിയത്.ചെക്ക് താരം മിറോസ്ലാവ് സ്ലെപിക്ക ബോക്‌സിനുള്ളില്‍ വച്ച് വളരെ എളുപ്പത്തില്‍ പന്തിനെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.

നിലവില്‍ പത്ത് കളികളില്‍ നിന്നായി മുന്ന് ജയങ്ങളും മുന്ന് സമനിലകളും നാല് പരാജയങ്ങളും അടക്കം 12 പോയിന്റുമായി പൂനെ നാലാം സ്ഥാനത്തെത്തി. ഇന്നലത്തെ മല്‍സരത്തില്‍ പരാജയപ്പെട്ടതോടെ നാലാം സ്ഥാനത്തുണ്ടായിരുന്നു പൂനെ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.ബ്രസീലിയന്‍ ഇതിഹാസം സീക്കോയുടെ പരിശീലന മികവില്‍ കളത്തിലിറങ്ങിയിട്ടും ലീഗില്‍ മങ്ങിയ തുടക്കമായിരുന്നു ഗോവയ്ക്ക്.എന്നാല്‍ ടൂര്‍ണമെന്റ് അന്തിമ ഘട്ടത്തിലേക്കടുക്കുന്നതോടെ അവര്‍ ശക്തി തെളിയിച്ചുകൊണ്ടിരിക്കുകയാണ്.

Top