പൂര്‍ണമായും ടച്ച്‌സ്‌ക്രീനുള്ള ലീപുമായി ബ്ലാക്ക്‌ബെറി മെയ് 7ന് എത്തുന്നു

വില്പന കുത്തനെ ഇടിഞ്ഞുവെങ്കിലും ഒരു കൈനോക്കാന്‍ തയ്യാറെടുത്ത് തന്നെ ബ്ലാക്ക്‌ബെറി എത്തുന്നു. പൂര്‍ണമായും ടച്ച്‌സ്‌ക്രീനുള്ള ലീപുമായി തിരിച്ചുവരവിനൊരുങ്ങുകയാണ് ബ്ലാക്ക്‌ബെറി.

മെയ് 7ന് ബ്ലാക്ക്‌ബെറി ലീപ്പ് ഇന്ത്യന്‍ വിപണിയിലെത്തിക്കും. ബാഴ്‌സലോണയിലെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് ക്യുവെര്‍ട്ടി കീപാഡ് ഉപേക്ഷിച്ചുകൊണ്ട് ലീപ്’ എന്നൊരു പുത്തന്‍ സ്മാര്‍ട്‌ഫോണുമായാണ് ബ്ലാക്ക്‌ബെറി എത്തിയത്.
720X1280 പിക്‌സല്‍സ് റിസൊല്യൂഷനുള്ള (294 പി.പി.ഐ.) അഞ്ച് ഇഞ്ച് എഡ്ജ് ടു എഡ്ജ് ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്.

1.5 ഗിഗാഹെര്‍ട്‌സ് ക്വാല്‍കോം പ്രൊസസര്‍, രണ്ട് ജിബി റാം, 16 ജിബി ഇന്‍ബില്‍ട്ട് സ്‌റ്റോറേജ് എന്നിങ്ങനെയാണ് ലീപിന്റെ ഹാര്‍ഡ്‌വേര്‍ സ്‌പെസിഫിക്കേഷന്‍. 128 ജി.ബി. വരെയുളള എസ്.ഡി. കാര്‍ഡ് ഇതിലിട്ട് പ്രവര്‍ത്തിപ്പിക്കാനാകും.

അഞ്ച് എക്‌സ് ഡിജിറ്റല്‍ സൂമും എല്‍.ഇ.ഡി. ഫ്‌ളാഷുമുള്ള എട്ട് മെഗാപിക്‌സല്‍ ഓട്ടോഫോക്കസ് പിന്‍ക്യാമറയും രണ്ട് മെഗാപിക്‌സല്‍ മുന്‍ക്യാമറയും ലീപ്പിലുണ്ട്.കണക്ടിവിറ്റിക്കായി 4ജി എല്‍ടിഇ, വൈഫൈ ഹോട്ട്‌സ്‌പോട്ട്, ബ്ലൂടൂത്ത്, എജി.പി.എസ് തുടങ്ങി എല്ലാ സംവിധാനങ്ങളുമുണ്ട് ലീപ്പില്‍.

എടുത്തുമാറ്റാവാനാത്ത തരത്തിലുള്ള 2800 എം.എ.എച്ച് ലി അയണ്‍ ബാറ്ററിയാണ് ഫോണിലുള്ളത്. തുടര്‍ച്ചയായി 25 മണിക്കൂര്‍ പ്രവര്‍ത്തിക്കാന്‍ ബാറ്ററി സഹായിക്കുമെന്ന് ബ്ലാക്ക്‌ബെറി പറയുന്നു. 20,000 ഓളം രൂപയാണ് ഇതിന്റെ വില.

Top