പെട്രോള്‍, ഡീസല്‍ നികുതി വര്‍ദ്ധിപ്പിച്ചു

ന്യൂഡല്‍ഹി: പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് നികുതി ലീറ്ററിനു രണ്ടു രൂപ വീതം കൂട്ടി. പക്ഷേ ഇത് ഇപ്പോഴത്തെ വിപണി വിലയില്‍ വര്‍ദ്ധന വരുത്തില്ല. നവംബറിനു ശേഷം ഇതു മൂന്നാം തവണയാണ് എക്‌സൈസ് നികുതി വര്‍ദ്ധിപ്പിക്കുന്നത്.

എക്‌സൈസ് നികുതി വര്‍ദ്ധിപ്പതിലൂടെ മാര്‍ച്ചിനുള്ളില്‍ 6000 കോടി രൂപയാണ് സര്‍ക്കാരിനു ലഭിക്കുക. അടിസ്ഥാന സൌകര്യ വികസനത്തിനു വേണ്ടിയാണ് എക്‌സൈസ് നികുതിയില്‍ വര്‍ധന വരുത്തിതെന്ന് കേന്ദ്ര പെട്രോളിയം വകുപ്പിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

Top