മുംബൈ: പെണ്‍മക്കളെ പ്രശംസിച്ച് ബോളിവുഡ് മെഗാസ്റ്റാര്‍ അമിതാഭ് ബച്ചന്‍. കുടുംബത്തില്‍ പെണ്‍മക്കള്‍ക്കാണ് പ്രത്യേകതയുള്ളതെന്നും കുടുംബത്തെ ഒന്നിച്ചു നിര്‍ത്താന്‍ സഹായിക്കുന്നത് പെണ്‍മക്കളാണെന്നുമാണ് അദ്ദേഹം തന്റെ ഔദ്യോഗിക ബ്ലോഗിലൂടെ വ്യക്തമാക്കിയത്.
ഓരോ വീടുകളിലും പെണ്‍മക്കള്‍ വളരെ സ്‌പെഷ്യലാണ്. വീടിന്റെ ആത്മാവാണ് അവര്‍. പെണ്‍കുട്ടികള്‍ ആജ്ഞാപിക്കുന്നു, വിശകലനം ചെയ്യുന്നു, ഭരിക്കുന്നു അങ്ങനെ കുടുംബത്തെ ഒന്നിച്ചു നിറുത്തുകയും ചെയ്യുന്നു. അവര്‍ ചിന്തിച്ചു പെരുമാറുന്നു, അവര്‍ തന്നെയായിരിക്കും കുടുംബത്തിന്റെ വഴികാട്ടിയും അഭിപ്രായവും. ബിഗ് ബി പെണ്‍കുട്ടികളെ കുറിച്ച് വാചാലനാകുന്നു.
ഇതോടൊപ്പം തന്നെ തന്റെ പുതിയ ചിത്രത്തില്‍ അഭിനയിക്കുന്ന ദീപിക പദുക്കോണിനൊപ്പമുള്ള ചിത്രവും ബിഗ് ബി ഷെയര്‍ ചെയ്തിട്ടുണ്ട്.
അതേസമയം, അമിതാഭ് ബച്ചന്‍ പ്പോള്‍ പെണ്‍മക്കളെ പ്രശംസിച്ച് സംസാരിച്ചത് എന്തിനാണെന്നാണ് ബോളിവുഡ് ലോകത്തെ സംസാരം.