പാക്കിസ്ഥാനിലെ പെഷവാര്‍ സ്‌കൂള്‍ ആക്രമണം: അഞ്ച് ഭീകരര്‍ പിടിയില്‍

ഇസ്ലാമാബാദ്: പെഷവാറിലെ സ്‌കൂളില്‍ നടന്ന തീവ്രവാദി ആക്രമണവുമായി ബന്ധമുള്ള അഞ്ച് ഭീകരര്‍ പിടിയിലായി. പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ വീഭാഗത്തിന്റെ സഹായത്തോടെ അഫ്ഗാന്‍ സുരക്ഷാ സേനയാണ് ഇവരെ പിടികൂടിയത്. ഭീകരാക്രമണം ആസൂത്രണം ചെയ്തതിലും നടപ്പിലാക്കാന്‍ സഹായിച്ചതിലും പങ്കുള്ളവരാണ് പിടിയിലായതെന്നാണ് സൂചന. പിടിയിലായവരെല്ലാം പാക്കിസ്ഥാന്‍ സ്വദേശികളാണ്.

 

Top