കുരുന്നുകളെ കൊന്ന് കൊലവിളി നടത്തിയ തീവ്രവാദി സംഘത്തലവന്‍ കൊല്ലപ്പെട്ടു.. ?

ഇസ്ലാമാബാദ്: പെഷവാറിലെ സൈനിക സ്‌കൂളില്‍ ഭീകരാക്രമണം നടത്തിയ പാക് താലിബാന്റെ തലവന്‍ മുല്ല ഫസലുള്ള കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാന്റെ ഉള്‍പ്രദേശത്ത് ഇന്ന് പുലര്‍ച്ചെ നടന്ന വ്യോമാക്രമണത്തിലാണ് കൊല്ലപ്പെട്ടത്.

പാക്കിസ്ഥാന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ട്വിറ്ററിലൂടെയാണ് ഈ വിവരം പുറത്തുവന്നത്. പാക് താലിബാന്‍ നേതാവ് മുല്ല ഫസലുള്ളയുടെ മരണം സംഭവിച്ചതായാണ് മന്ത്രാലയം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ ഈ വിവരം സത്യമാണോ എന്ന കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

പെഷാവറിലെ കൂട്ടക്കൊലയ്ക്ക് പിന്നാലെ വീണ്ടും രാഷ്ട്രീയക്കാരുടെ മക്കളെ കൊല്ലുമെന്ന് മുല്ല ഫസലുള്ള പാക് സര്‍ക്കാരിന് കത്ത് അയച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു.
ഞങ്ങളുടെ സംഘത്തിലുള്ള ഒരാളെയെങ്കിലും ഇനി തൂക്കിലേറ്റിയാല്‍ നിങ്ങളുടെ കുട്ടികളെ കൊന്നിട്ടായിരിക്കും പ്രതികാരം വീട്ടുകയെന്നും സൈനിക മേധാവികളുടെയും രാഷ്ട്രീയ നേതാക്കളുടെയും കുടുംബങ്ങളില്‍ ദുഃഖാചരണം നടത്തേണ്ടി വരുമെന്നുമാണ് കത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍ മുല്ല ഫസലുള്ള കൊല്ലപ്പെട്ടതോടെ കത്തിന്റെ ആധികാരികത പരിശോധിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

Top