പെഷാവര്‍: പെഷാവറില്‍ സൈനിക സ്കൂളിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ മരണം നൂറ് കവിഞ്ഞു. കുട്ടികളും അദ്ധ്യാപകരും ഉള്‍പ്പെടെ നൂറിലധികം പേര് കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റു.
500ല്‍ അധികം കുട്ടികളെ തീവ്രവാദികള്‍ ബന്ധികളാക്കിരിക്കുകയാണ്. ബന്ധികളാക്കപ്പെട്ടവരെ രക്ഷിക്കുന്നതിനായുള്ള നടപടികള്‍ സൈന്യം തുടരുകയാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്വം തെഹരിക് ഇ താലിബാന് ഏറ്റെടത്തു.