പെഷാവര്‍ ആക്രമണം: മുന്നറിയിപ്പ് നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്

പെഷാവര്‍: പാക്കിസ്ഥാനിലെ പെഷാവറില്‍ സൈനിക സ്‌കൂളിന് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്. മാസങ്ങള്‍ക്ക് മുന്‍പ് തന്നെ പ്രാദേശിക ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിരുന്നതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ഓഗസ്റ്റിലാണ് ഇതു സംബന്ധിച്ച മുന്നറിയിപ്പ് നല്കിയത്.

സൈനികരുടെ മക്കളെ പരമാവധി കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സൈനിക സ്‌കൂളിനെതിരേ താലിബാന്‍ ആക്രമണം നടത്തിയത്. ഡിസംബര്‍ 16ന് നടന്ന ആക്രമണത്തില്‍ 140 കുട്ടികളാണ് മരിച്ചത്. നിരവധി പേര്‍ ഇപ്പോഴും ചികിത്സയിലാണ്.

Top