പെഷാവര്‍: പാക്കിസ്ഥാനിലെ പെഷാവറില്‍ പാക്ക് വ്യോമസേനാ താവളത്തില്‍ ഭീകരാക്രമണം. മൂന്നു തീവ്രവാദികളെ വധിച്ചതായി പാക് സൈന്യം അറിയിച്ചു.
സെക്യൂരിറ്റി റൂമിനു നേരെയാണ് തീവ്രവാദികള്‍ വെടിവയ്പ് നടത്തിയത്. വെള്ളിയാഴ്ച രാവിലെയാണ് വെടിവയ്പ്പുണ്ടായത്. തീവ്രവാദികളുമായി സുരക്ഷാസേന ഏറ്റുമുട്ടല്‍ തുടരുകയാണ്. പത്തോളം തീവ്രവാദികളാണ് ആക്രമണം നടത്താനെത്തിയതെന്നാണ് വിവരം.
ഒളിച്ചിരിക്കുന്ന തീവ്രവാദികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. സേനാതാവളത്തിനുള്ളിലേക്ക് കടക്കാന്‍ തീവ്രവാദികള്‍ക്ക് കഴിയുന്നതിന് മുമ്പ് അവരെ തുരത്തിയതായാണ് റിപ്പോര്‍ട്ട്. തീവ്രവാദികളുടെ നീക്കം മനസ്സിലാക്കി രക്ഷപെടാതിരിക്കാന്‍ ഹെലിക്കോപ്ടറുകള്‍ ഉപയോഗിച്ചും നീരീക്ഷണം നടത്തുന്നുണ്ട്.
ആറ് സൈനികര്‍ക്കും വെടിവെയ്പില്‍ പരിക്കേറ്റിട്ടുണ്ട്. വ്യോമസേനയിലെ പ്രധാന ഉദ്യോഗസ്ഥര്‍ ഈ സമയം താവളത്തിലുണ്ടായിരുന്നു. ഇവരെ ഒന്നടങ്കം ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് കരുതുന്നു. താലിബാന്‍ തീവ്രവാദ സംഘടനയായ തെഹരീക് ഇ താലിബാന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തതായി റിപ്പോര്‍ട്ടുണ്ട്