പെഷാവറിലെ മുസ്ലീം പള്ളിയില്‍ തീവ്രവാദി ആക്രമണം:11 മരണം

പെഷാവാര്‍: പെഷാവാറില്‍ പള്ളിയില്‍ തീവ്രവാദികള്‍ നടത്തിയ ചാവേര്‍ സ്‌ഫോടനത്തില്‍ 11 പേര്‍ മരിച്ചു. സ്‌ഫോടനത്തില്‍ 60 ല്‍ ഏറെപേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച കൈബറിലാണ് ആക്രമണം ഉണ്ടായത്.

ഏഴു തീവ്രവാദികളാണ് സ്‌ഫോടനം നടത്തിയത്. തീവ്രവാദികള്‍ പള്ളിക്കുള്ളിലും പുറത്തുമായി നിരവധി സ്‌ഫോടനം നടത്തി. സ്‌ഫോടനം നടക്കുമ്പോള്‍ പള്ളിക്കുള്ളില്‍ 1000 ല്‍ ഏറെ വിശ്വാസികളുണ്ടായിരുന്നു.

സൈനിക വേഷമണിഞ്ഞെത്തിയ തീവ്രവാദികള്‍ പ്രാര്‍ഥന നടക്കുമ്പോള്‍ പള്ളിക്കുള്ളില്‍ കടക്കുകയായിരുന്നു. പള്ളിയില്‍ കടന്നയുടനെ ഗ്രനേഡ് എറിഞ്ഞ് പരിഭ്രാന്തിപരത്തിയ ശേഷം ചാവേറായ ഒരു തീവ്രവാദി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. മറ്റുള്ള തീവ്രവാദികള്‍ വിശ്വാസികള്‍ക്കുനേരെ വെടിയുതിര്‍ക്കുകയും ചെയ്തു.

Top