പേരറിയാത്തവന്‍ രാജ്യവ്യാപകമായി റിലീസ് ചെയ്യുന്നു

രണ്ട് ദേശീയ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ പേരറിയാത്തവന്‍ രാജ്യവ്യാപക റിലീസ് ചെയ്യുന്നു. പിവിആര്‍ ഗ്രൂപ്പിന്റെ തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. സുരാജിന് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ച ചിത്രം കൂടിയാണ് പേരറിയാത്തവന്‍.

ഡയറക്ടേഴ്‌സ് റെയര്‍ സ്ലോട്ട് എന്ന പിവിആറിന്റെ പ്രത്യേക വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. 2013 ലെ മികച്ച ചിത്രത്തിനുളള ദേശീയ പുരസ്‌കാരം നേടിയ ഷിപ്പ് ഓഫ് തെസൂസ് എന്ന ചിത്രമാണ് ഇതിന് മുന്‍പ് പിവിആര്‍ ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചത്. ഈ കാറ്റഗിറിയില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യത്തെ മലയാള ചിത്രമാണിത്.

Top