ന്യൂഡല്‍ഹി: റീപോ നിരക്കു കുറച്ചതോടെ രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ വായ്പാ പലിശ നിരക്ക് കുറയ്ക്കാനൊരുങ്ങുന്നു. എസ്ബിഐ അടക്കമുള്ള ബാങ്കുകള്‍ ഈ ആഴ്ച ഇക്കാര്യത്തില്‍ തീരുമാനം പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.
വായ്പാ പലിശ പുനര്‍ നിര്‍ണയം ചര്‍ച്ച ചെയ്യാന്‍ എസ്ബിഐ, ഐഡിബിഐ ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, ആന്ധ്ര ബാങ്ക് എന്നിവ ഈയാഴ്ച യോഗം ചേരും. എട്ടു ശതമാനമായിരുന്ന റിപ്പോ 7.75 ശതമാനമായാണു റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കുറച്ചത്. ഈ കുറവ് വായ്പാ പലിശയിലും ഉണ്ടാകാനാണു സാധ്യത. ഭവന വായ്പ, വാഹന വായ്പ എന്നിവയുടെ നിരക്കുകള്‍ക്ക് പലിശ കുറവിന്റെ ആനുകൂല്യം ബാധകമാക്കും.
എസ്ബിഐ നിരക്കു കുറവ് പ്രഖ്യാപിച്ചാല്‍ മറ്റു ബാങ്കുകളും ഇതു പിന്തുടരുമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്.