തിരുവനന്തപുരം: പൊലീസിന് കര്‍ശന നിര്‍ദേശവുമായി ഡിജിപിയുടെ സര്‍ക്കുലര്‍. മദ്യപിക്കുകയും തല്ലുണ്ടാക്കുകയും ചെയ്തതിന് കസ്റ്റഡിയിലെടുക്കുന്നവരെ പൊലീസ് സ്റ്റേഷനില്‍ സൂക്ഷിക്കുന്നതിന് മുമ്പ് വൈദ്യപരിശോധനയ്ക്ക് വിധേയരാക്കണമെന്ന് ഡിജിപി ടി.പി സെന്‍കുമാര്‍ നിര്‍ദേശം നല്കി.
പരിക്കേറ്റിട്ടുണ്ടെങ്കില്‍ ആശുപത്രിയില്‍ കസ്റ്റഡയില്‍ സൂക്ഷിക്കണമെന്നും ഡിജിപി നിര്‍ദേശം നല്കി. വൈദ്യപരിശോധനയില്‍ മര്ദ്ദനമേറ്റിട്ടുണ്ടെന്നോ, ലഹരിഉപയോഗിച്ചിട്ടുണ്ടുന്നോ വ്യക്തമായാല്‍ അവരെ ആശുപത്രിയില്‍ സൂക്ഷിക്കാന്‍ കേരള പൊലീസ് ആക്ട്47 നിഷ്കര്‍ഷിക്കുന്നുണ്ട്.
ഇക്കാര്യത്തില്‍ പ്രത്യേക ജാഗ്രതപാലിക്കണമെന്നാവശ്യപ്പെട്ട് ഡിജിപി എല്ലാ ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കുലര്‍ അയച്ചു.