കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ പൊലീസിനെ കുഴക്കി വിദ്യാര്‍ഥികളുടെ നിരാഹാര സമരം തുടരുന്നു. 80 ദിവസമായി ലൈബ്രറിക്കുമുമ്പില്‍ നിരാഹാരമിരിക്കുന്ന എസ.്എഫ്.ഐക്കാരെ കോടതി ഉത്തരവിന്റെ പേരില്‍ വെള്ളിയാഴ്ചയാണ് വന്‍ പൊലീസ് സന്നാഹമെത്തി ഒഴിപ്പിച്ചത്. എന്നാല്‍ ഒഴിപ്പിച്ചയുടന്‍ തന്നെ വിദ്യാര്‍ത്ഥികള്‍ വീണ്ടും നിരാഹാരമിരുന്നു. തിങ്കളാഴ്ച കോഴിക്കോട് നടക്കുന്ന ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ വരുന്ന ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ പി. സാദാശിവം കാമ്പസ് സന്ദര്‍ശിച്ചേക്കുമെന്ന സംശയത്തെ തുടര്‍ന്നാണ് സമരക്കാരെ ഒഴിപ്പിക്കാന്‍ പെട്ടെന്ന് നീക്കം നടത്തിയത്.
സമരക്കാരുടെ കട്ടില്‍, കസേര തുടങ്ങിയവ പൊലീസ് കൊണ്ടുപോയി. എന്നാല്‍ ലൈബ്രറിയുടെ വരാന്തയില്‍ കിടന്ന് വിദ്യാര്‍ത്ഥികള്‍ നിരാഹാരം തുടര്‍ന്നു. ശിയാഴ്ചയും ഒഴിപ്പിക്കല്‍ നീക്കമുണ്ടാകുമെന്ന സംശയത്തെ തുടര്‍ന്ന് നിരവധി വിദ്യാര്‍ത്ഥികള്‍ കാമ്പസില്‍ തമ്പടിച്ചിട്ടുണ്ട്.
കാമ്പസിലെ മെന്‍സ് ഹോസ്റ്റലില്‍ സ്വാശ്രയ കായിക വിഭാഗം വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചതിനാണ് സമരം. മുഖ്യമന്ത്രിയടക്കം ഇടപെട്ടിട്ടും സമരം തീര്‍ക്കാനായിട്ടില്ല. വൈസ് ചാന്‍സലര്‍ ഡോ. എം അബ്ദുള്‍ സലാമിന്റെ പിടിവാശിയാണ് ഇതിനു കാരണം. മുസ്‌ളിംലീഗിന്റെ വിദ്യാര്‍ത്ഥി സംഘടയായ എം.എസ്.എഫാണ് മറുപക്ഷത്ത്.