കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ പൊലീസ് നല്ല രൂപത്തിൽ അന്വേഷണം നടത്തുന്നുവെന്ന് നടൻ ദിലീപ്.
13 മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യൽ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇനിയും പൊലീസുമായി സഹകരിക്കും. താൻ ആത്മവിശ്വാസത്തിലാണ്.സത്യം പുറത്ത് വരണമെന്നും ദിലീപ് പറഞ്ഞു.