കോയമ്പത്തൂര്‍: ആന്ധ്രയില്‍ നിന്ന് പൊലീസ് തങ്ങളെ തട്ടികൊണ്ട് വന്നതാണെന്ന് പിടിയിലായ മാവോയിസ്റ്റ് നേതാവ് രൂപേഷ്. കോടതിയിലക്ക് കൊണ്ടു പോകും വഴി മാധ്യമപ്രവര്‍ത്തകരോട് രൂപേഷ് ഉറക്കെ വിളിച്ചു പറയുകയായിരുന്നു.
ചികിത്സക്കായി ഭാര്യ ഷൈനയോടൊപ്പം ആന്ധ്രയിലെത്തിയ തന്നെ തട്ടിക്കൊണ്ട് വന്ന പൊലീസ് കോയമ്പത്തൂരില്‍ നിന്ന് പിടികൂടുകയായിരുന്നുവെന്ന കള്ളക്കഥ മെനയുകയായിരുന്നുവെന്ന് രൂപേഷ് വ്യക്തമാക്കി. കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുവന്നപ്പോള്‍ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കിയ രൂപേഷും സംഘവും തങ്ങള്‍ യാതൊരു തെറ്റും ചെയ്തിട്ടില്ലെന്ന് ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു .
കോയമ്പത്തൂരിന് 20 കിലോമീറ്റര്‍ അകലെ കരിമത്തുംപെട്ടിയില്‍ വച്ചാണ് രൂപേഷിനെയും സംഘത്തെയും പിടികൂടിയതെന്നായിരുന്നു പൊലീസ് പറഞ്ഞിരുന്നത്.