പൊലീസ് സ്റ്റേഷന് നേരെ കല്ലെറിഞ്ഞ സംഭവം; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

arrest

തിരുവനന്തപുരം: തിരുവനന്തപുരത്ത് പോക്‌സോ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളെ കാണാന്‍ അനുവദിച്ചില്ലെന്ന് ആരോപിച്ച് മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ അന്‍പതോളം വരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു.

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ അണമുഖം ഈറോഡ് സ്വദേശികളായ രാജീവ് (24), ശ്രീദേവ് (21) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറുകയും അശ്ലീല ആംഗ്യങ്ങള്‍ കാട്ടിയെന്നുമുള്ള പരാതിയിലാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്.

പിന്നാലെ ഡിവൈഎഫ്‌ഐ വഞ്ചിയൂര്‍ ഏരിയ കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷനിലെത്തിയ അന്‍പതോളം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ എസ്‌ഐയെ കാണണമെന്ന് പോലീസുകാരോട് ആവശ്യപ്പെട്ടു. എന്നാല്‍ ഈ സമയം മറ്റു പരാതിക്കാര്‍ ഉണ്ടായിരുന്നതിനെ തുടര്‍ന്ന് കാത്തു നില്‍ക്കാന്‍ പൊലീസുകാര്‍ ആവശ്യപ്പെട്ടു. ഇതില്‍ ക്ഷുഭിതരായ പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷന് നേര്‍ക്ക് കല്ലെറിയുകയായിരുന്നു.

Top