പോക്കോ എക്സ് 3 സെപ്റ്റംബര്‍ എട്ടിന് അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. പോക്കോ എക്സ് 3 ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 732 ചിപ്സെറ്റാണ് ഈ സ്മാര്‍ട്‌ഫോണിന് കരുത്തേകുന്നത്. അതിന്റെ മുന്‍ഗാമിയായ പോക്കോ എക്‌സ് 2 പോലെ 6.67 ഇഞ്ച് ഡിസ്‌പ്ലേ പാനലും 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും 240 ഹെര്‍ട്‌സ് ടച്ച് ലേറ്റന്‍സിക്കും പിന്തുണ നല്‍കുന്നു. 33W ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള 5,160mAh ബാറ്ററിയും ഉണ്ട്.
ഈ സ്മാര്‍ട്‌ഫോണിന്റെ മുന്‍പില്‍ വരുന്ന ക്യാമറ 20 മെഗാപിക്‌സല്‍ സെന്‍സറായിരിക്കും. വൃത്താകൃതിയിലുള്ള ക്യാമറ മൊഡ്യൂള്‍ പോലെ കാണപ്പെടുന്ന ഫോണിന്റെ പിന്‍ഭാഗത്ത് ഒരു വെര്‍ട്ടിക്കല്‍ പോക്കോ ബ്രാന്‍ഡിംഗ് വരുന്നു. 64 എംപി എഐ സൂപ്പര്‍ ക്യാമറ’ സര്‍ക്കുലര്‍ മൊഡ്യൂളില്‍ എഴുതിയിരിക്കുന്നതായി കാണാം.
ഫോണില്‍ 120 ഹെര്‍ട്‌സ് ഒഎല്‍ഇഡി ഡിസ്പ്ലേയ്ക്കൊപ്പം സ്നാപ്ഡ്രാഗണ്‍ 765 ചിപ്സെറ്റും അവതരിപ്പിക്കുമെന്ന് പറയുന്നു. 64 മെഗാപിക്‌സലിന്റെ പ്രധാന ക്യാമറ സെറ്റപ്പും 33W ഫാസ്റ്റ് ചാര്‍ജിംഗും ഇതില്‍ ഉള്‍പ്പെടുന്നു.