പോളിറ്റ് ബ്യൂറോയും മോഡിയെ അംഗീകരിച്ചെന്ന് വി.മുരളീധരന്‍

തിരുവനന്തപുരം: ത്രിപുര മുഖ്യമന്ത്രിയും സി.പി.എം പോളിറ്റ് ബ്യൂറോ അംഗവുമായ മണിക് സര്‍ക്കാര്‍ നരേന്ദ്ര മോഡിയെ തന്റെ മന്ത്രിസഭ അംഗങ്ങളെ അഭിസംബോദന ചെയ്യാന്‍ ക്ഷണിച്ചതിലൂടെ പോളിറ്റ് ബ്യൂറോയും നരേന്ദ്രമോഡിയെ അംഗീകരിച്ചിരിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ അഭിപ്രായപ്പെട്ടു. പറഞ്ഞു. ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ ജനശക്തി സംഗമം മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ പ്രതിപക്ഷത്തിരിക്കുന്ന സി.പി.എം അഴിമതിയുമായി സന്ധി ചെയ്യുകയാണ്. അഴിമതിയും അഡ്ജസ്റ്റ്‌മെന്റ് സമരവും നടത്തുന്ന ഇടത് , വലത് മുന്നണികള്‍ക്കെതിരായ ജന രോഷമാണ് ബി.ജെ.പിയുടെ വളര്‍ച്ചയ്ക്ക് കാരണമെന്നും മുരളീധരന്‍ പറഞ്ഞു.

Top