ജര്‍മന്‍ സൂപ്പര്‍കാര്‍ നിര്‍മാതാവായ പോഷെയുടെ മിഷന്‍ ഇ കണ്‍സെപ്റ്റ് ഫ്രാങ്ഫര്‍ട്ട് മോട്ടോര്‍ ഷോയില്‍ അവതരിപ്പിച്ചു. പോഷെ ഇതാദ്യമായാണ് പൂര്‍ണമായും ഇലക്ട്രിസിറ്റിയല്‍ പ്രവര്‍ത്തിക്കുന്ന ഒരു കാര്‍ നിര്‍മിക്കുന്നത്. പോഷെയുടെ പനാമീറ മോഡലില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് മിഷന്‍ ഇ കണ്‍സെപ്റ്റ് നിര്‍മിച്ചിരിക്കുന്നത്.
സൈഡ് മിററുകള്‍ ഘടിപ്പിക്കാതെയാണ് മിഷന്‍ ഇ കണ്‍സെപ്റ്റ് അവതരിപ്പിച്ചിരിക്കുന്നത്. മിററുകളുടെ വ്യക്തതയേറിയ കാമറകളാണ് നിര്‍വഹിക്കുക. വാഹനത്തിനകത്തുള്ള ഡിസ്‌പ്ലേയിലൂടെ പിന്നാമ്പുറ കാഴ്കള്‍ വ്യക്തമായി കാണാനാവും.
മുന്‍വശത്ത് 21 ഇഞ്ച് വീലുകളും പിന്നില്‍ 22 ഇഞ്ച് വീലുകളും ഘടിപ്പിച്ചിരിക്കുന്നു. സൂയിസൈഡ് ഡോറുകളാണ് മിഷന്‍ ഇ കണ്‍സെപ്റ്റിലുള്ളത്.
രണ്ട് പെര്‍മനന്റ് മാഗ്‌നറ്റ് സിംക്രണസ് മോട്ടോറുകളാണ് മിഷന്‍ ഇക്ക് ആവശ്യമായ കരുത്തുല്‍പാദിപ്പിക്കുന്നത്. ഈ ഇലക്ട്രിക് മോട്ടോറുകള്‍ 600 കുതിരശക്തിക്ക് തുല്യമായ കരുത്ത് ഉല്‍പാദിപ്പിക്കും.
മണിക്കൂറില്‍ 100 കിലോമീറ്റര്‍ മൈലേജ് പിടിക്കാന്‍ ഈ വാഹനം 3.5 സെക്കന്‍ഡ് നേരമാണെടുക്കുക.
ഒറ്റച്ചാര്‍ജില്‍ 500 കിലോമീറ്ററിലധികം റെയ്ഞ്ചുണ്ട് മിഷന്‍ കണ്‍സെപ്റ്റിനെന്നാണ് അറിയുന്നത്. ജര്‍മനിയിലെ നര്‍ബര്‍ഗ്രിം ട്രാക്ക് 8 മിനിട്ടുകൊണ്ട് ചുറ്റിവന്നു ഈ കാര്‍ എന്നും നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.