പോസ്റ്റ് ഓഫീസുകളിലും ഇനി എ ടി എം കൗണ്ടര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ പോസ്റ്റ് ഓഫിസുകളില്‍ എ ടി എം കൗണ്ടര്‍ സ്ഥാപിക്കുന്നതിന് നടപടികള്‍ ആരംഭിച്ചു. പോസ്റ്റല്‍ വകുപ്പിലെ ആധുനികവത്കരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ 51 ഹെഡ്‌പോസ്റ്റ് ഓഫീസുകളിലാണ് ആദ്യഘട്ടത്തില്‍ എ ടി എം കൗണ്ടര്‍ തുടങ്ങുന്നതെന്ന് പോസ്റ്റല്‍ സര്‍വീസ് ബോര്‍ഡ് അംഗം ജോണ്‍ സാമുവല്‍ അറിയിച്ചു.
രാജ്യത്തെ മുഴുവന്‍ പോസ്റ്റ് ഓഫീസുകളിലും എ ടി എം വ്യാപിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാമിത്. പോസ്റ്റ്ഓഫീസുകളില്‍ ഇകോമേഴ്‌സ് സംവിധാനവും നടപ്പാക്കും. പാഴ്‌സല്‍ ബുക്കിംഗ് രംഗത്തേക്ക് കുടുതല്‍ ഓഫീസുകളെ കൊണ്ടുവരും. പാഴ്‌സല്‍ അയക്കുന്നതിന് തിരുവനന്തപുരം, കൊച്ചി, കാസര്‍കോട് ട്രാന്‍സ്‌പോര്‍ട്ടിംഗ് സംവിധാനം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
കമ്പ്യൂട്ടര്‍വത്കണം അടക്കം ഐ ടി വികസനത്തിനായി 4909 കോടിയാണ് പോസ്റ്റല്‍ വകുപ്പ് മുതല്‍ മുടക്കുന്നത്. ഇതോടൊപ്പം കോബാങ്കിംഗ് സംവിധാനവും വികസപ്പിക്കും. ഓഫീസുകള്‍ കൂടതല്‍ ഉപഭോക്തൃ സൗഹൃദ സ്ഥാപനങ്ങളായി മാറ്റും. ഇതിനായി ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കും. സംസ്ഥാനത്തെ 5,000 ലധികം പോസ്റ്റ് ഓഫീസുകളിലും പുതിയ വികസ പദ്ധതികളുടെ പ്രയോജനം ലഭിക്കും.

Top