post office atm creates limit for other bank atm cards

പാലക്കാട്: പോസ്റ്റ് ഓഫീസ് എ.ടി.എമ്മുകളില്‍ മറ്റു ബാങ്കുകളുടെ എ.ടി.എം. കാര്‍ഡുകള്‍ ഉപയോഗിക്കുന്നതില്‍ തപാല്‍വകുപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തി. ബാങ്കുകളുടെ എ.ടി.എമ്മുകളില്‍ തപാല്‍ റുപേ കാര്‍ഡ് ഉപയോഗിക്കുന്നതിന് പരിധി ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് തപാല്‍വകുപ്പിന്റെ നടപടി. ബാങ്കുകളുടെ കാര്‍ഡുകള്‍ തപാല്‍ എ.ടി.എമ്മില്‍ അഞ്ചില്‍ക്കൂടുതല്‍തവണ ഉപയോഗിക്കുകയാണെങ്കില്‍ 23 രൂപ സേവനനിരക്ക് ഈടാക്കുമെന്ന് സീനിയര്‍ സൂപ്രണ്ടന്റ് ഓഫ് പോസ്റ്റ് ഓഫീസസ് പാലക്കാട് ഡിവിഷന്‍ കെ. അനില്‍ പറഞ്ഞു. എന്നാല്‍, പോസ്റ്റ് ഓഫീസ് എ.ടി.എമ്മുകളില്‍ എത്രതവണ വേണമെങ്കിലും റുപേ കാര്‍ഡുകളുപയോഗിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

പോസ്റ്റല്‍ റുപേ കാര്‍ഡുകളുപയോഗിച്ച് മറ്റ് ബാങ്കുകളുടെ എ.ടി.എം. കൗണ്ടറുകളില്‍നിന്നും എത്രതവണ വേണമെങ്കിലും സൗജന്യമായി പണം പിന്‍വലിക്കാമായിരുന്നു. ഇത് തുടര്‍ന്നതോടെ ബാങ്കുകള്‍ പോസ്റ്റ് ഓഫീസ് സേവനങ്ങള്‍ക്ക് നിരക്കേര്‍പ്പെടുത്തി. നിശ്ചിത പരിധിയിലധികം ഇടപാടുകള്‍ തപാല്‍വകുപ്പിന്റെ എ.ടി.എം. കാര്‍ഡുകള്‍ ഉപയോഗിച്ച് നടത്തുകയാണെങ്കില്‍ 23 രൂപ സേവനനിരക്ക് ബാങ്കുകള്‍ ഈടാക്കി. ഇതോടെയാണ് പോസ്റ്റ് ഓഫീസ് അധികൃതര്‍ പോസ്റ്റ് ഓഫീസ് എ.ടി.എമ്മുകളില്‍ മറ്റ് ബാങ്ക് എ.ടി.എം. കാര്‍ഡുകള്‍ക്കും നിയന്ത്രണം കൊണ്ടുവന്നത്.

Top