പ്രതിപക്ഷത്തിന്റെ ക്രിമിനല്‍ കുറ്റം; ലഡു വിതരണം കണ്ടില്ലെന്നും സ്പീക്കര്‍

തിരുവനന്തപുരം: നിയമസഭയില്‍ നടന്നത് ക്രിമിനല്‍ കുറ്റമെന്ന് സ്പീക്കര്‍ എന്‍. ശക്തന്‍. സ്പീക്കറുടെ ഡയസ് തകര്‍ക്കാനുള്ള സാഹചര്യം ഇല്ലായിരുന്നു. ഉപദ്രവിച്ചത് പ്രതിപക്ഷമെന്ന് സ്പീക്കര്‍ എന്‍.ശക്തന്‍. പ്രതിപക്ഷ എം.എല്‍.എമാരാണ് ഭരണകക്ഷി അംഗങ്ങളുടെ സീറ്റിലെത്തി ഉപദ്രവിച്ചത്

അപ്പോള്‍ തിരിച്ചും ഉപദ്രവിച്ചിരിക്കാം, അതു സ്വാഭാവികമെന്നും സ്പീക്കര്‍ പറഞ്ഞു. ഒരാളെ വീടുകയറി മര്‍ദിച്ചാല്‍ അയാള്‍ കയ്യുംകെട്ടി നോക്കി നില്‍ക്കണോയെന്നും സ്പീക്കര്‍ പ്രതികരിച്ചു.

നിയമസഭയിലുണ്ടായ നാശനഷ്ടങ്ങള്‍ തിട്ടപ്പെടുത്തുന്ന നടപടികള്‍ പൊലീസ് തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ എച്ച്. വെങ്കടേഷിന്റെ മേല്‍നോട്ടത്തിലാണ് മഹസ്സര്‍ തയാറാക്കല്‍ തുടങ്ങിയത്. അഞ്ചുലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി നിയമസഭാ സെക്രട്ടറി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെയാണ് നാശനഷ്ടം വിലയിരുത്താനെത്തിയത്.

മുന്‍ സ്പീക്കര്‍ ജി.കാര്‍ത്തികേയന്റെ മരണവുമായി ബന്ധപ്പെട്ട ദു:ഖസാന്ദ്രമായ അന്തരീക്ഷം നിലനില്‍ക്കെ ഭരണപക്ഷം ലഡു വിതരണം നടത്തിയത് വിവാദമായിരുന്നു.

Top