ന്യൂഡല്‍ഹി: പ്രതിപക്ഷത്തെ അപമാനിച്ച കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു മാപ്പ് പറയണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ബഹളം. റെയില്‍വേ ബജറ്റ് അവതരണം തടയുമെന്ന് പ്രതിപക്ഷ കക്ഷികള്‍ മുന്നറിയിപ്പ് നല്കി.
രാവിലെ 11ന് സഭ തുടങ്ങിയപ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് സംസാരിച്ച വെങ്കയ്യ നായിഡു താന്‍ ഒരു പാര്‍ട്ടിയെയും അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും രാഷ്ട്രീയ ജീവിതത്തില്‍ ആരെയും അപമാനിച്ചിട്ടില്ലെന്നും പറഞ്ഞു. തന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. എന്നാല്‍ ഖേദം പ്രകടിപ്പിക്കാന്‍ മന്ത്രി തയാറായില്ല. ഇതേതുടര്‍ന്ന് പ്രതിപക്ഷം ഒന്നടങ്കം ബഹളംവച്ചതിനെ തുടര്‍ന്ന് സഭ നിര്‍ത്തിവച്ചു.