തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ പ്രതിയായ ധനമന്ത്രി കെ.എം. മാണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തെ തുടന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. ബില്ലുകള്‍ പാസ്സാക്കിയ ശേഷമാണ് സഭ പിരിഞ്ഞത്. ഇതേതുടര്‍ന്ന് ചോദ്യോത്തരവേള റദ്ദാക്കി.
സഭയുടെ നടുത്തളത്തിലിറങ്ങിയായിരുന്നു പ്രതിപക്ഷം പ്രതിഷേധിച്ചത്. ബാനറുകളും പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷ എം.എല്‍.എമാര്‍ വ്യാഴാഴ്ച സഭയിലെത്തിയത്. സഭ ചേര്‍ന്നയുടന്‍ പ്രതിപക്ഷം ബഹളം തുടങ്ങുകയായിരുന്നു. മറ്റുമന്ത്രിമാരും വിജിലന്‍സ് അന്വേഷണം നേരിടുന്ന സാഹചര്യത്തില്‍ മന്ത്രി മാണി സ്ഥാനമൊഴിയേണ്ടതില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്.