പ്രധാന പരിശീലകനില്ലാതെ ബ്ലാസ്റ്റേഴ്‌സ് ഇന്ന് അങ്കത്തട്ടില്‍ ഇറങ്ങും

കൊച്ചി: പ്രധാന പരിശീലകനില്ലാതെ കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്ന് ചെന്നൈയന്‍ എഫ്‌സിയെ നേരിടും. കൃത്യമായ മാറ്റങ്ങളോടെയാകും ടീം ഇറങ്ങുകയെന്ന് ബ്ലാസ്റ്റേഴ്‌സിന്റെ താല്‍ക്കാലിക പരിശീലകന്‍ ട്രെവര്‍ മോര്‍ഗന്‍ പറഞ്ഞു

നാല് തുടര്‍തോല്‍വികളില്‍ തരിപ്പണമായ ബ്ലാസ്റ്റേഴ്‌സ് കനത്ത വെല്ലുവിളിയാണ് മുന്നിലുള്ളത്. തുടര്‍ച്ചയായ അഞ്ചാം തോല്‍വിയാണ് ഫലമെങ്കില്‍ പുറത്തേക്കുള്ള വഴി ഏറെക്കുറെ തുറന്ന് കിട്ടും.

ഗോള്‍ കീപ്പര്‍ സ്ഥാനത്ത് സന്ദീപ് നന്ദിയെ നിയോഗിച്ച് പോസ്റ്റിന് പുറത്ത് ആറ് വിദേശ താരങ്ങളെ മോര്‍ഗന്‍ നിരത്തുമെന്നാണ് സൂചന. പുള്‍ഗ, ഹോസൂ പ്രീറ്റോ, കൊയിമ്പ്ര എന്നിവരില്‍ രണ്ട് പേരെങ്കിലും ഒരേസമയത്ത് മിഡ്ഫീല്‍ഡില്‍ കാണും വിധമാകും തന്ത്രങ്ങള്‍.

പുറംവേദന ഭേദമാകാത്ത മാര്‍ക്വീ താരം കാര്‍ലോസ് മര്‍ച്ചേന കളിക്കുന്ന കാര്യം മത്സരത്തിന് മുമ്പ് മാത്രമെ തീരുമാനിക്കൂ എന്നും ബ്ലാസ്റ്റേഴ്‌സിന്റെ താല്‍ക്കാലിക പരിശീലകന്‍ പറഞ്ഞു.

Top