പ്രമുഖ ടയര്‍ നിര്‍മാണ കമ്പനിയായ എംആര്‍എഫ് ആഡംബര, പ്രീമിയം പാസഞ്ചര്‍ കാറുകള്‍ക്ക് വേണ്ടി പുതിയ ടയര്‍ പുറത്തിറക്കി.
പുതിയ ടയറിന് നല്‍കിയിരിക്കുന്ന പേര് പെര്ഫിന്സ എന്നാണ്.
ഇതോടെ ആഗോള തലത്തിലെ മികച്ച ആഡംബര കാര്‍ നിര്‍മാതാക്കളുടെ അംഗീകാരം ലഭിച്ച ടയര്‍ നിര്‍മിക്കുന്ന ആദ്യ ഇന്ത്യന്‍ കമ്പനി എന്ന വിശേഷണം എംആര്‍എഫിന് സ്വന്തം.
ഔഡി, ബിഎംഡബ്ല്യു, മെഴ്സിഡീസ് ബെന്‍സ്, റെനോ ഉള്‍പ്പെടെയുള്ള കമ്പനികളുടെ ഇന്ത്യയില്‍ ലഭ്യമായ അറുപതോളം കാറുകള്‍ക്കു പെര്ഫിന്സ ഉപയോഗിക്കാവുന്നതാണ്.
ആദ്യഘട്ടത്തില്‍ ഇന്ത്യയില്‍ മാത്രം ലഭ്യമാക്കുന്ന പെര്ഫിന്സ പിന്നീട് ആഗോള വിപണിയില്‍ പുറത്തിറക്കുമെന്നും അധികൃതര്‍ പറഞ്ഞു.