പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ കല്ലേന്‍ പൊക്കുടന്‍ അന്തരിച്ചു

കണ്ണൂര്‍: കണ്ടല്‍ക്കാടുകളുടെ സംരക്ഷണത്തിലൂടെ പരിസ്ഥിതി പ്രേമികള്‍ക്കിടയില്‍ ശ്രദ്ധേയനായ കല്ലേന്‍ പൊക്കുടന്‍ അന്തരിച്ചു. 85 വയസ്സായിരുന്നു. കണ്ണൂരിലെ ചെറുകുന്ന് മിഷന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

കണ്ടല്‍ക്കാടുകളുടെ സംരക്ഷണത്തിനായി അദ്ദേഹം ചെയ്ത പ്രവര്‍ത്തനങ്ങളെ യുനെസ്‌കോ പോലും അഭിനന്ദിച്ചിട്ടുണ്ട്.

കണ്ടല്‍ക്കാടുകളുടെ പ്രാധാന്യം വിളിച്ചറിയിച്ച് ഒരു പുസ്തകവും രചിച്ചു. കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ എന്റെ ജീവിതം എന്നാണ് പുസ്തകത്തിന്റെ പേര്. എന്റെ ജീവിതം കല്ലേന്‍ പൊക്കുടന്റെ ആത്മകഥയാണ്. കേരള സര്‍ക്കാര്‍ വനംവകുപ്പ് ഏര്‍പ്പെടുത്തിയ പ്രഥമ വനമിത്ര പുരസ്‌കാരം അടക്കം നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.

Top