പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവിനുമെതിരെ നടപിയുണ്ടായേക്കും

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയിലെ ആഭ്യന്തര കലഹം രൂക്ഷമായതോടെ നിര്‍ണായക ദേശീയ എക്‌സിക്യൂട്ടീവ് ഇന്നു ചേരും. സ്ഥാപക നേതാക്കളായ പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവിനുമെതിരേ ഇന്നു ചേരുന്ന ദേശീയ എക്‌സിക്യൂട്ടീവില്‍ കര്‍ശന നടപടിയുണ്ടായേക്കുമെന്നാണ് സൂചന. അതേസമയം, ഇന്നു ചേരുന്ന ദേശീയ എക്‌സിക്യൂട്ടീവില്‍ പാര്‍ട്ടി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാള്‍ പങ്കെടുക്കില്ല. ഔദ്യോഗിക തിരക്കുകളും അനാരോഗ്യവും മൂലം കെജരിവാള്‍ മാറി നില്‍ക്കുന്നു എന്നാണു വിശദീകരണം.

പാര്‍ട്ടിക്കുള്ളിലെ ഭിന്നിപ്പ് ആഴത്തിലുള്ള മുറിവേല്‍പ്പിച്ചുവെന്നും ഡല്‍ഹി ജനതയോടുള്ള വഞ്ചനയാണിതെന്നും കഴിഞ്ഞ ദിവസം കെജരിവാള്‍ ട്വിറ്ററിലൂടെ പ്രതികരിച്ചിരുന്നു.

Top