പ്രശാന്ത് വര്‍മ്മയുടെ ക്യൂനായി തമന്നയും മഞ്ജിമയും എത്തുന്നു

വികാസ് ബഹല്‍ സംവിധാനം ചെയ്ത ഹിന്ദി സിനിമയുടെ റീമേക്കുമായിപ്രശാന്ത് വര്‍മ്മ.ഔ സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച പ്രശാന്ത്‌ വര്‍മ്മയുടെ ആദ്യത്തെ റീമേക്കാണ് ക്യൂന്‍. ദേശീയ അവാര്‍ഡ് ജേതാവായ കന്നഡ സംവിധായകന്‍ നീലകാന്തായിരുന്നു ആദ്യം ഈ പ്രോജക്ട് ഏറ്റെടുത്തതെങ്കിലും ചില സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം പ്രോജക്ട് വേണ്ടെന്നു വെക്കുകയായിരുന്നു.കങ്കണയ്ക്ക് നാഷണല്‍ അവാര്‍ഡ് നേടിക്കൊടുത്ത കരുത്തുറ്റ കഥാപാത്രമായ പഞ്ചാബി പെണ്‍കുട്ടിയായി തെലുങ്കില്‍ തമന്ന ഭാട്ടിയായും,തമിഴില്‍ കാജല്‍ അഗര്‍വാളും,മലയാളത്തില്‍ മഞ്ജിമയും,പരുള്‍ യാദവ് കന്നഡയിലും അഭിനയിക്കുന്നു.

‘ഹിന്ദി സിനിമ അപ്പാടെ കോപ്പിയടിക്കാതെ തെലുങ്കു ദേശത്തിന്റെ സംസ്‌ക്കാരവുമായി ഇഴകിച്ചേര്‍ന്നു വേണം കഥ പറയാനെന്നും
,സ്ത്രീകളെ ഉദ്‌ബോദിപ്പിക്കുന്ന ഇത്തരം കഥാപാത്രം ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുകയാണെന്നും’ തമന്ന പറഞ്ഞു.

Top