പ്രസവിക്കുന്ന രംഗങ്ങള്‍ യൂട്യൂബില്‍ പോസ്റ്റ് ചെയ്ത് വനിതകള്‍

കാലം മാറിയതോടെ ട്രെന്‍ഡും മാറുകയാണ്. പ്രസവ സമയത്തെ പേടിയും ഭയവുമെല്ലാം സ്ത്രീകള്‍ക്ക് പതിവാണെങ്കില്‍ ബ്രിട്ടീഷ് യുവതികള്‍ക്ക് അതൊരു ഹരമാണെന്ന് തെളിയിച്ചിരിക്കുകയാണ്. തങ്ങള്‍ പ്രസവിക്കുന്ന ചിത്രങ്ങള്‍ യൂട്യൂബിലും സോഷ്യല്‍ മീഡിയയിലും പ്രചരിപ്പിച്ചാണ് ഈ അമ്മമാര്‍ സംതൃപ്തിയടയുന്നത്.

കഴിഞ്ഞ വര്‍ഷമാണ് ജെമ്മാ വാഗന്‍ എന്ന വനിത തന്റെ മകന്റെ ജനനം റെക്കോഡ് ചെയ്ത് യൂട്യൂബില്‍ പോസ്റ്റിയത്. എന്നാല്‍ അതിനു പിന്നാലെ ഒന്നിനു പിറകെ ഒന്നായി വനിതകള്‍ പ്രസവരംഗങ്ങള്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു. പിന്നാലെ സഹോദരിയായ എമിലിയും തന്റെ ചേച്ചിയുടെ പാത പിന്‍തുടര്‍ന്ന് താന്‍ ഒരു പെണ്‍കുട്ടി ജന്‍മം നല്‍കുന്ന ചിത്രവും പോസ്റ്റ് ചെയ്തു. ഈ രണ്ടു പ്രസവ രംഗങ്ങളും ക്യാമറയില്‍ ഒപ്പിയെടുത്തത് സഹോദരി ലോറയാണ്.

എമിലി രണ്ടാമതും ഗര്‍ഭം ധരിച്ചിരിക്കുകയാണ്. ആഗസ്റ്റിലാണ് ഡോക്ടര്‍മാര്‍ തീയതി നിശ്ചയിച്ചിരിക്കുന്നതെങ്കിലും സഹോദരിയോടെ പ്രസവ രംഗങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുവാന്‍ ഇപ്പോഴേ ഏല്‍പ്പിച്ചു കഴിഞ്ഞു. കുട്ടിക്ക് ജന്‍മം നല്‍കുമ്പോള്‍ മാതാവിന്റെ പ്രകടനവും കൂടാതെ പുതിയൊരു സൃഷ്ടി ലോകത്തിലേക്ക് വരുമ്പോള്‍ ഉണ്ടാകുന്ന മാതാവിന്റെ സന്തോഷം മറ്റുള്ളവരെ കാണിക്കുവാന്‍ വേണ്ടിയിട്ടാണ് ഇത്തരത്തില്‍ വീഡിയോ ഓണ്‍ലൈനായി പോസ്റ്റ് ചെയ്തതെന്ന് ജെമ്മാ പറഞ്ഞു.

പലരും ഈ സമയത്ത് ചിത്രങ്ങള്‍ പകര്‍ത്തുമെങ്കിലും അതിന്റെ പല ഭാഗങ്ങള്‍ കൂട്ടി വച്ച് മാത്രമാണ് മറ്റുള്ളവരെ കാണിക്കുകയുള്ളു. 39 മിനുട്ട് നീണ്ടു നില്‍ക്കുന്ന പ്രസവ രംഗമാണ് ജെമ്മാ യൂട്യൂബില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനോടകം 16,000ഓളം ആളുകള്‍ വീഡിയോ കണ്ടു കഴിഞ്ഞു.

ക്യാമറയ്ക്ക് മുന്നില്‍ ധൈര്യത്തോടെ തന്നെയാണ് താന്‍ നിന്നിരുന്നതെന്നും ഭര്‍ത്താവുമായുള്ള സ്വരച്ചേര്‍ച്ചയെത്തുടര്‍ന്ന് ഇപ്പോള്‍ അകന്നു കഴിയുകയായിരുന്നുവെന്നും ജെമ്മാ പറയുന്നു. സമൂഹത്തിലെ അമ്മമാര്‍ക്ക് തന്റെ പ്രസവ രംഗങ്ങള്‍ ചിത്രീകരിച്ച വീഡിയോ മാതൃകയാകുമെന്നും ജെമ്മാ കരുതുന്നു.

Top