പ്രായപൂര്‍ത്തിയാകാത്തവരെ ഫെയ്‌സ്ബുക്ക്,വാട്‌സപ്പ് ഉപയോഗത്തില്‍ നിന്ന് വിലക്കണം

മുസഫര്‍നഗര്‍: പ്രായപൂര്‍ത്തിയാകാത്തവരെ വാട്‌സ്ആപ്പ്,ഫെയ്‌സ്ബുക്ക് ഉപയോഗത്തില്‍ നിന്ന് വിലക്കണമെന്ന് ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലുള്ള ഖാപ് പഞ്ചായത്ത്. പുതിയ സാങ്കേതിക വിദ്യകള്‍ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും വിദ്യാര്‍ത്ഥികളുടെ പഠനത്തെ ബാധിക്കുന്നുണ്ടെന്നും ഖാപ് നേതാവ് നരേഷ് തികൈത് പറഞ്ഞു. ഫെസ്ബുക്കിലൂടെയും വാട്‌സപ്പിലൂടെയും മോശമായ ചിത്രങ്ങളും ദൃശ്യങ്ങളും കാണാന്‍ ഇടയാക്കുന്നുണ്ടന്ന് ഭാരതീയ കിസാന്‍ യൂനിയന്‍ ജില്ലാ പ്രസിഡന്റ് രാഹുല്‍ അഹ്‌ലവാത്ത് പറഞ്ഞു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പതിനെട്ട വയസ് തികഞ്ഞതിന് ശേഷം മൊബൈല്‍ഫോണ്‍ നല്‍കിയാല്‍ മതി. പശ്ചാത്യ സംസ്‌കാരം അനുകരിക്കാനുള്ള ശ്രമങ്ങളെ എതിര്‍ക്കുമെന്നും ഖാപ് അംഗങ്ങള്‍ പറഞ്ഞു.

Top