പ്രിയ പിള്ളയ്‌ക്കെതിരായ ലുക്ക് ഔട്ട് നോട്ടീസ് ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി

ന്യൂഡല്‍ഹി: ഗ്രീന്‍പീസ് പ്രവര്‍ത്തകയായ പ്രിയ പിള്ളയ്‌ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച ലുക്കൗട്ട് നോട്ടീസ് ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി. ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗങ്ങളുമായി സംസാരിക്കുന്നതിന് ജനുവരി 11ന് ലണ്ടനിലേക്ക് പുറപ്പെടാനിരുന്ന പ്രിയപിള്ളക്ക് യാത്രാനുമതി നിഷേധിച്ച നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി.

ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ കോടതി വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു. പ്രിയ പിള്ളയുടെ പാസ്‌പോര്‍ട്ടിലെ ഓഫ് ലോഡ് മുദ്ര എടുത്തുനീക്കാനും വിദേശ യാത്ര വിലക്കിയ പൗരന്മാരുടെ പട്ടികയില്‍ നിന്നും പ്രിയപിള്ളയുടെ പേരു നീക്കാനും കോടതി നിര്‍ദേശിച്ചു.

മധ്യപ്രദേശിലെ മഹാനിലെ കല്‍ക്കരി ഖനനത്തിനെതിരെ പ്രചാരണം നടത്തുന്ന ഗ്രീന്‍പീസ് സംഘടനയുടെ മുതിര്‍ന്ന പ്രവര്‍ത്തകയാണ് ആലപ്പുഴ സ്വദേശിയായ പ്രിയ. ബ്രീട്ടീഷ് കുത്തകകമ്പനിയായ എസ്സാറിന്റെ ഖനത്തിനെതിരെ മധ്യപ്രദേശിലെ 54 ഗ്രാമങ്ങളില്‍ പ്രിയ പിള്ളയുടെ നേതൃത്വത്തില്‍ പ്രക്ഷോഭം നടക്കുന്നുണ്ട്.

Top