മൈസൂരു: കോടതിയെ പ്രേതബാധ പേടിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. അന്ധ വിശ്വാസങ്ങള്‍ എല്ലാം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നതിന്റെ തെളിവാണ് മൈസൂരില്‍ നിന്നുമുള്ള വാര്‍ത്തകള്‍ തെളിയിക്കുന്നത്.
പ്രേതബാധയുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മൈസൂരുവിലെ ഫസ്റ്റ് ക്ലാസ് അഡിഷണല്‍ സെഷന് കോടതി അടച്ചു. കഴിഞ്ഞ മേയ് മുതലാണു കോടതി അടച്ചത്. പൊട്ടിയ കസേരകളും മേശകളും കൂട്ടിയിടാന്‍ വേണ്ടിയാണ് ഇപ്പോള്‍ ഇവിടം ഉപയോഗിക്കുന്നത്.
ഈ കോടതിയിലെ ജഡ്ജി കഴിഞ്ഞ വര്‍ഷം റോഡപകടത്തില്‍ മരിച്ചിരുന്നു. ഇതിനു ശേഷമാണ് ഇവിടെ പ്രേതബാധ തുടങ്ങിയതെന്നു ജീവനക്കാര്‍.പ്രത്യേക പൂജാകര്‍മ്മങ്ങള്‍ നടത്തിയതിനുശേഷം മാത്രമേ ഇതു തുറക്കാവൂ എന്ന ജ്യോതിഷവിധിയും ഉണ്ടായി. എന്നാല്‍ ഇത്തരം പ്രചാരണങ്ങള്‍ തെറ്റാണെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഒരു കൂട്ടം അഭിഭാഷകര്‍ ബാര്‍ അസോസിയേഷനെ സമീപിച്ചു. മുറി അടച്ചിട്ടിരിക്കുന്നത് അന്തരിച്ച ജഡ്ജിയോടുളള അനാദരവാണെന്നും അഭിഭാഷകര്‍ പറയുന്നു.