മലയാളത്തില്‍ ചരിത്രവിജയം നേടിയ പ്രേമം തെലുങ്കില്‍ റീമേക്ക് ചെയ്യുന്നു. സംവിധായകന്‍ ചന്ദു മൊണ്ടേറ്റിയാണ് പ്രേമത്തിന്റെ തെലുങ്ക് പതിപ്പ് സംവിധാനം ചെയ്യുന്നത്.
മലയാളത്തില്‍ നിവിന്‍പോളി അവതരിപ്പിച്ച നായകവേഷം തെലുങ്കില്‍ ചെയ്യുന്നത് തെലുങ്ക് സൂപ്പര്‍താരം നാഗാര്‍ജുനയുടെ മകന്‍ നാഗചൈതന്യയാണ്.
ഈ വര്‍ഷം അവസാനത്തോടുകൂടി പ്രേമത്തിന്റെ തെലുങ്ക് പതിപ്പിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് അറിയുന്നത്.
ഇപ്പോള്‍ ഗൗതം മേനോന്റെ ചിത്രത്തില്‍ അഭിനയിച്ചുവരികയാണ് നാഗചൈതന്യ.ഗൗതം മേനോന്റെ വിണ്ണെത്താണ്ടി വരുവായാ എന്ന ചിത്രത്തിന്റെ തെലുങ്ക് പതിപ്പിലും നാഗചൈതന്യയായിരുന്നു നായകന്‍.