ന്യൂഡല്‍ഹി: സംസ്ഥാനത്തെ പ്ലസ് ടു കോഴ്‌സുകളിലേയ്ക്ക് പ്രവേശനം ലഭിച്ച എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പരീക്ഷ എഴുതാന്‍ അവസരം നല്‍കണമെന്ന് സുപ്രീംകോടതി. ഈ വര്‍ഷം പുതിയതായി പ്രവേശനം നടത്തിയ എല്ലാ സ്‌കൂളുകള്‍ക്കും അധ്യായനം തുടരാമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. കേസില്‍ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ഒമ്പത് മനേജ്‌മെന്റുകള്‍ നല്കിയ ഹര്‍ജിയില്‍ ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് വിധി പറഞ്ഞത്. പ്ലസ് ടു അനുവദിച്ചതുമായി ബന്ധപ്പെട്ടുള്ള എല്ലാ കേസുകളിലും നാല് മാസത്തിനുള്ളില്‍ തീര്‍പ്പുണ്ടാക്കണമെന്നും കോടതി നിരീക്ഷിച്ചു.